ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന, ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

death|bignewslive

തിരുവനന്തപുരം: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്.

അമ്പത് വയസ്സായിരുന്നു. വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ബൗളിങ് ചെയ്യുന്നതിനിടെ ലക്ഷ്മണ കുമാറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. എന്നാല്‍ ശാരിരീക അസ്വസ്ഥത കൂടി. ഇതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

Exit mobile version