കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. നാടക കലാകാരികളുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതമാണ് നല്‍കുക.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.