പാലക്കാട്: കൃഷിയിടങ്ങളില്‍ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതില്‍ മുന്നറിയിപ്പുമായി പോലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളില്‍ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയും പാലക്കാട് വൈദ്യുത കെണിയില്‍ കുടുങ്ങി അച്ഛനും മകനും മരിച്ചിരുന്നു.
വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ കെണിയൊരുക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ ഏതെങ്കിലും വ്യക്തികള്‍ മരിക്കാന്‍ ഇടയായാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തില്‍ വൈദ്യുത കെണി ഒരുക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഇക്കാര്യം പോലീസിനെയോ, വൈദ്യുത വകുപ്പിനേയോ ഉടന്‍ അറിയിക്കേണ്ടതാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post