“ഒത്തിരി നേട്ടങ്ങൾ കൈവരിച്ച ഈ നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം “; കണ്ണൂർ ജില്ലാ പഞ്ചായത്ത് പുതിയ പ്രസിഡൻ്റിന് ആശംസകളുമായി പിപി ദിവ്യ

കണ്ണൂര്‍: കണ്ണൂർ ജില്ലാ പഞ്ചായത്ത് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി മുൻ പ്രസിഡൻ്റ് പിപി ദിവ്യ. അഴിക്കോടനും നായനാരും കെ കരുണാകരനു മുൾപ്പെടുന്ന നിരവധിജനനേതാക്കൾക്ക് ജന്മം നൽകിയ ,കലയുടെ കൈത്തറിയുടെ, തിറയുടെ നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്ന് ഈ

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ദിവ്യ ആശംസകൾ അറിയിച്ചത്. ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും ,നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയമെന്നും ദിവ്യ പറഞ്ഞു.

കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം,സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ..1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കിഎന്നും ദിവ്യ കുറിച്ചു.

Exit mobile version