ശബരിമല: ശബരിമല ക്ഷേത്രനട മണ്ഡലകാല തീര്‍ഥാടനത്തിനായി നാളെ തുറക്കും.നാളെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. വൈകീട്ട് അഞ്ചിനാണ് ക്ഷേത്ര നട തുറക്കുക.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കും.
അതിനു ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. ശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും.
നാളെ പൂജകള്‍ ഇല്ല. പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്.