സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബ്രസീലിലാണു നടുക്കുന്ന സംഭവം. 38കാരിയായ സിന്‍റിയ റിബെയ്റോ ബാർബോസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഇവർ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തന്നെ ചുംബിക്കാൻ വിസമ്മതിച്ചതിന്‍റെ പേരിൽ സഹപ്രവർത്തകനാണ് യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.
ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂനിയർ ബാസ്റ്റോസ് സാന്‍റോസാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇയാൾ ബാർബോസയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അവർ അതിന് വിസമ്മതിക്കുകയും സാന്‍റോസിനെ അടിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നാല് കുട്ടികളുടെ അമ്മ കൂടിയായ ഇവർ പുനർവിവാഹിതയായത് സംഭവം നടക്കുന്നതിന് വെറും എട്ട് ദിവസങ്ങൾ മുമ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.