വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു

വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും മോക് പോളിംഗ് തുടങ്ങി. 7 മണിക്കാണ് പോളിംഗ് ആരംഭിക്കുന്നത്. ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളില്‍ നീണ്ട നിരയാണുള്ളത്.

വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. 16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ സൗജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

Exit mobile version