തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. എൺപത് വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും.
1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 91 ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.