തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളിയായ അജയ്ഉജിര്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പാങ്ങപ്പാറയില്‍ നിന്നുള്ള ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേര്‍ കൂടി പനിബാധിച്ച് ചികിത്സയിലാണ്.

Exit mobile version