പാലക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ച്കുഞ്ഞ് മരിച്ചു. 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരു കുട്ടിയാണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടിയാണ് മരിച്ചത്.

പാല്‍ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തൊട്ടിലില്‍ കിടത്തുകയായിരുന്നു. രാവിലെ നീലനിറം വ്യാപിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version