പപ്പായ പറിക്കുന്നതിനിടെ കാല്‍വഴുതി, വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : പപ്പായ പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ഒഴക്രോം സ്വദേശി ശാന്തയാണ് മരിച്ചത്.

55 വയസ്സായിരുന്നു. വീടിന് സമീപത്തായിരുന്ന പപ്പായമരമുണ്ടായിരുന്നത്. ടെറസില്‍ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version