വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍, മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

suresh gopi|bignewslive

തിരുവനന്തപുരം: വയനാട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചുള്ള വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്.

24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ് സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയത് സുരേഷ് ഗോപിയുടെ ഗണ്‍മാനാണ് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്.

Exit mobile version