പൊലിസ് സ്റ്റേഷനില്‍ ഹാജരായി പിപി ദിവ്യ, മാധ്യമങ്ങളോട് മൗനം പാലിച്ച് മടക്കം

pp divya| bignewslive

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു.

രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ ഹാജരാവണമെന്നായിരുന്നു ഉത്തരവ്. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുന്‍പില്‍ ഹാജരായി ഒപ്പിട്ടത്.

അര മണിക്കൂറോളമാണ് പി പി ദിവ്യ സ്റ്റേഷനില്‍ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് മാധ്യമങ്ങളെല്ലാം തന്നെ സ്റ്റേഷനിലെത്തിയിരുന്നു.

എന്നാല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗണ്‍ സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി പോകുകയായിരുന്നു.

Exit mobile version