എസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടി വിലസിനടക്കുന്നത് പതിവ്, ഒടുവിൽ പോലീസിൻ്റെ വലയിൽ

കണ്ണൂര്‍: എസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി കറങ്ങി നടന്ന വിരുതൻ ഒടുവിൽ പോലീസ് പിടിയിൽ. കണ്ണൂരിലാണ് സംഭവം. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായത്.

പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലാണു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടക്കുന്നത്താൻ ഇയാളുടെ പതിവ് രീതി.

തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. സോഷ്യൽ മീഡിയയിൽ ഇയാളെ കുറിച്ച് വാർത്തകൾ വന്നിരുന്നു.

അതിനാൽ വ്യാപാരിക്ക് പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. വ്യാപാരികളുടെ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ വലയിലായത്.

Exit mobile version