പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉള്‍പ്പെടെയാണ് നിശ്ചയിച്ചിട്ടുള്ളത്.
1 – ചായ 150 ml – 11
2 – കാപ്പി 150 ml – 11
3 – കടും കാപ്പി/കടും ചായ 150 ml – 9
4 – ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml – 10
5 – ഇന്‍സ്റ്റന്റ് കാപ്പി(മെഷീന് കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 150 ml -18
6 – ഇന്‍സ്റ്റന്റ് കാപ്പി(മെഷീന് കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 – 22 7 – ബോണ്‍വിറ്റ/ഹോര്‍ലിക്സ് 150 ml – 26
8 – പരിപ്പുവട 40 gm – 11
9 – ഉഴുന്നുവട 40 gm – 11
10 – ബോണ്ട 75 gm – 10
11 – ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm – 10
12 – ബജി 30 gm – 10
13 – ദോശ(ഒരെണ്ണം,ചട്നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm – 11
14 – ഇഡ്ഢലി(ഒരെണ്ണം) ചട്നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm -12
15- ചപ്പാത്തി(ഒരെണ്ണം) 40 gm – 11
16 – പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm – 12
17- പൊറോട്ട(ഒരെണ്ണം) 50 gm -11
18 – പാലപ്പം 50 gm – 10
19 – ഇടിയപ്പം 50 gm -10
20 – നെയ്റോസ്റ്റ് 150 gm – 42
21 – മസാലദോശ 200 gm – 50
22 – ഗ്രീന്‍പീസ് കറി 100 gm – 33
23 – കടലക്കറി 100 gm – 31
24 – കിഴങ്ങുകറി 100 gm – 30
25 – ഉപ്പുമാവ് 200 gm –
26 – ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 71
27 -ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 71
28 – ആന്ധ്ര ഊണ് – 72
29 – വെജിറ്റബിള്‍ ബിരിയാണി 350 gm – 71
30 – കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml – 35
31- കപ്പ 250 gm – 32
32 – തൈര് സാദം – 48
33 – നാരങ്ങ സാദം – 47
34 – തൈര്( 1 കപ്പ്) – 10
35 – വെജിറ്റബിള്‍ കറി 100 gm – 24
36 -ദാല്‍ കറി 100 gm – 24
37 – റ്റൊമാറ്റോ ഫ്രൈ 125 gm – 35
38 – പായസം 75 ml – 13
39 – ഒനിയന്‍ ഊത്തപ്പം 125 gm – 56
40 – റ്റൊമാറ്റോ ഊത്തപ്പം 125 gm – 56
41 – ഓറഞ്ച് ജ്യൂസ് 210ml – 48
42 തണ്ണിമത്തന് 210 ml – 34
43 ലെമണ്‍ സോഡ 210 ml -24
വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Discussion about this post