ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് സവാള വില. കാലാസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് വില കൂടാന്‍ കാരണം. സവാള പ്രധാനമായി കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ സവാള നശിച്ചതാണ് തിരിച്ചടിയായത്. ഒരാഴ്ചക്കിടെ മൊത്ത വിപണിയില്‍ കൂടിയത് ഇരുപത്തഞ്ച് രൂപയോളം രൂപയാണ്. ചില്ലറ വിപണയിലെ വിലക്കയറ്റമാകട്ടെ ശരാശരി 30രൂപയും.
ഡല്‍ഹിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് നല്‍കേണ്ടത്. അതേസമയം, വെളുത്തുള്ളി വിലയും ഇരട്ടിയായി. വില വര്‍ധിച്ചതോടെ പലരും ഉള്ളി വാങ്ങുന്നില്ല എന്നതാണ് അവസ്ഥ.
കഴിഞ്ഞ ശനിയാഴ്ച വരെ മൊത്ത വിപണിയില്‍ സവാളക്ക് 51 രൂപയായിരുന്നു. ഇതാണ് 74 രൂപയിലേക്ക് ഉയര്‍ന്നത്. ഒരാഴ്ചക്കിടെ കൂടിയത് 25 രൂപയോളം. മഹാരാഷ്ട്രയിലെ പൂനെ, നാസിക്ക് കര്‍ണ്ണാടകയില്‍ ഹൂബ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്ത് സവാള എത്തുന്നത്. അവിടങ്ങളില്‍ ഉണ്ടായ മഴക്കെടുതിയില്‍ സവാള കൃഷി വ്യാപകമായി നശിച്ചു. ചില്ലറ വിപണിയിൽ ശരാശരി 80 രൂപയാണ് ഒരു കിലോയ്ക്ക്. മുപ്പത് രൂപയോളം കൂടി. പലരും കുറഞ്ഞ അളവിലാണ് ഇപ്പോൾ സവോള വാങ്ങുന്നത്.