കല്‍പ്പറ്റ: വയനാട്ടിലെ പ്രചാരണ പരിപാടിക്കിടെയുള്ള വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്കി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര് ആണ് പരാതി നല്‍കിയത്.
കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. വഖഫ് നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും, ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം.
അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും സമാനമായ പരാമര്‍ശം നടത്തിയിട്ടുണ്ട്.
പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് ഗോപാലകൃഷ്ണന് പറഞ്ഞത്.
Discussion about this post