ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കും, ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് കലക്ടറുടെ നിര്‍ദേശം

collector|bignewslive

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കലക്ടറുടെ നിര്‍ദേശം.

സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് കലക്ടറുടെ നിര്‍ദേശം.

ഇവിടെ ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു.

ഭക്ഷ്യകിറ്റിലെ സോയാബീന്‍ കഴിച്ച് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.

Exit mobile version