ആലപ്പുഴ: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്പ്പറേഷന് ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് അപകടം. വളമംഗലം സ്വദേശി രജിത്ത് കുമാറാണ് മരിച്ചത്.
നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
രജിത്ത് കുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്നു. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന് ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു.
ലോറിയുടെ പിന് ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. രജിത്ത് കുമാറിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post