കൊച്ചി: അയ്യപ്പഭക്തര്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി കാത്തിരുന്ന മരകരവിളക്ക് ഇന്ന്. അതേസമയം മകരവിളക്ക് ദര്‍ശിക്കാന്‍ മലയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യം.
എന്നാല്‍, സുരേന്ദ്രനെ ശബരിമലയുടെ പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പമ്പയിലും സന്നിധാനത്തും സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതേസമയം വലിയ സുരക്ഷയാണ് ഇന്ന് സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. മകരജ്യോതി കാണാന്‍ ഭക്തര്‍ ഉയരമുള്ള കെട്ടിടങ്ങളിലും മരങ്ങളിലും കയറരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി
Discussion about this post