കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആ കിരാതത്തെ ഒതുക്കിയിരിക്കും. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ടെന്നും അതിവിടെ പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാന്‍ മുന്‍കൈ എടുക്കാതെ വഖഫിനെ കുറിച്ച് പറയുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടില്‍ വരുമ്പോള്‍ സുരേഷ് ഗോപി ഇത്തരം വര്‍ത്തമാനമല്ല പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി പ്രതികരിച്ച അതേവേദിയില്‍ വെച്ച് വഖഫ് വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
‘പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
Discussion about this post