വയനാട്:സുല്‍ത്താന്‍ ബത്തേരിയില്‍ ചെറുമകന് മുത്തശ്ശിയെ കൊലപ്പെടുത്തി. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നൂല്‍പ്പുഴ പോലീസ് സ്റ്റേഷന് പരിധിയിലാണ് ദാരുണമായ സംഭവം. പ്രതിക്ക് മാനസിക അ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.