കോട്ടയം: അടിച്ചിറ-പാറോലിക്കല്‍ ഗേറ്റുകള്‍ക്കിടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
വെല്‍ഡിങ് തകരാറ് മൂലമാണ് വിള്ളല്‍ ഉണ്ടായതെന്നാണ് വിവരം. വിള്ളല്‍ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.
Discussion about this post