തിരുവനന്തപുരം: വിവാദങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കവെ അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഈ യാത്രയ്ക്ക് ഇത്തവണ നിരവധി സ്ത്രീകള്‍ എത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കും അനുമതി നല്കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്.
ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര. തീര്‍ത്തും ഗോത്രാചാര പ്രകാരമാണ് പൂജകളും കര്‍മ്മങ്ങളും ഇവിടെ നടക്കുന്നത്. ഇതുവരെ സ്ത്രീകള്‍ ഇവിടെ പ്രവേശിച്ചിരുന്നില്ല. ശബരിമല വിഷയം പോലെ ആളുകള്‍ ഉറ്റുനോക്കുന്ന വിവാദമാണ് ഇത്. എന്നാല്‍ കോടതി വിധി വന്നതോടെ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്.
പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.
സ്ത്രീകള്‍ കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ തടയില്ല. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.
Discussion about this post