കല്‍പ്പറ്റ: ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. നവ്യയെ നിങ്ങള്‍ ജയിപ്പിച്ചാല്‍ നവ്യയെ കേന്ദ്ര മന്ത്രിയാക്കാന്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വയനാടുകാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള അവസരമാണ്. ശിക്ഷാ നടപടികള്‍ വയനാട്ടുകാര്‍ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആള്‍ പാര്‍ലമെന്റില്‍ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസില്‍ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.