പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മദ്രസ വിദ്യാര്‍ത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരില്‍ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസില്‍ കണ്ണൂരില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്‌റഫ് ആണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്. ചൂരല്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ഉമൈര്‍ കര്‍ണാടകയില്‍ ഒളിവില്‍ ആയിരുന്നു.

Exit mobile version