അപകട സൂചന ബോര്‍ഡുകളില്ല, ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഇന്ദിരാജംഗ്ഷന് സമീപം നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഗര്‍ഭിണി വീണത്. കഷ്ടിച്ചാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

കുഴിച്ചിട്ട ഭാഗത്ത് അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിര്‍മാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഓടനിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ക്ക് കടന്നു പോകാന്‍ പലകകള്‍ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്.

Exit mobile version