കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയില്‍ സവാളയുടെയും ഉള്ളിയുടെയും ഉല്പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാന്‍ കാരണം.
മുന്‍വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുകയാണ്.
ഉല്പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.
Discussion about this post