കാലടിയില്‍ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

എറണാകുളം: കാലടിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എംസി റോഡില്‍ മറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ ഒക്കല്‍ സ്വദേശി മനോജാണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വന്ന മനോജിന്റെ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

ഇതേസമയത്ത് എതിര്‍ ദിശയില്‍ പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറി മനോജിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version