‘നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കി കള്ളമൊഴി നല്‍കി’;ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ കളക്ടര്‍ക്കെതിരെ കെ സുരേന്ദ്രന്‍

ചേലക്കര: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയാണ് പി പി ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എഡിഎം നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടര്‍ കള്ളമൊഴി നല്‍കിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ സഹായം ദിവ്യക്ക് ലഭിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Exit mobile version