കൊച്ചി: പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അസമില്‍ നിന്നും പിടിയില്‍. അസം നൗഗാവ് സ്വദേശി മഞ്ജീറുല് ഹഖ് ആണ് പിടിയില്‍ ആയത്.
പെരുമ്പാവൂര്‍ പൊലീസ് അസമില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂരില്‍ ജോലിക്കെത്തിയതായിരുന്നു മഞ്ജീറുള്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുടുംബ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഇയാള്‍ പീഡിപ്പിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തത് അറിഞ്ഞ പ്രതി പെരുമ്പാവൂരില്‍ നിന്ന് അസമിലേക്ക് കടന്നു കളഞ്ഞു. ജൂറിയ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അസാം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post