മാന്നാര്‍: കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയില്‍ കണ്ടെത്തി. മാന്നാര്‍ ബുധനൂര്‍ കടമ്പൂര് ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മുപ്പത്തിനാല് വസ്സായിരുന്നു. ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാ നദിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. ബന്ധുക്കള്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിന് പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിയപുരം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: പൂജിത (6), പൂര്‍ണ്ണിമ (5), പൂര്‍വ്വിക(ഒന്നര).
Discussion about this post