പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണെന്നും മഞ്ജുഷ പറഞ്ഞു.
കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ വ്യക്തമാക്കി. അതേസമയം, ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നേരത്തെ നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങാന്‍ പോകുന്നത്.