ചേലക്കര ഉപതെരഞ്ഞെടുപ്പ്, ഈ ദിവസങ്ങളിൽ ഡ്രൈ ഡേ

തൃശൂർ: ചേലക്കര നിയോജക മണ്ഡല പരിധിയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു.ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

നവംബർ 11 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കൂടാതെ വോട്ടെണ്ണൽ ദിവസമായ നവംബർ 23 നും ഡ്രൈ ഡേ ആയിരിക്കും. റീ പോളിങ് ആവശ്യമായി വന്നാൽ അന്നേ ദിവസവും ഡ്രൈ ഡേ ആയിരിക്കും.

അന്നേ ദിവസം പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കൂടാതെ മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Exit mobile version