കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകന് കസ്റ്റഡിയില്‍.
ഇന്നലെയാണ് അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയില്‍ എടുത്തത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
തലയണ മുഖത്തു അമര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മഹമൂദിന്റെ പക്കല്‍ നിന്നും അസ്മാബിയുടെ സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് പാലക്കാട് നിന്ന് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.