കോഴിക്കോട്: കെ കെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവരത്തകനെ ശിക്ഷിച്ച് കോടതി.തൊട്ടില്‍ പാലം ചാപ്പന്‍തോട്ടം സ്വദേശി മെബിന്‍ തോമസിനാണ്
ശിക്ഷ.
കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസിലാണ് നടപടി. പ്രതി നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ശൈലജക്കെതിരെ മെബിന്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടത്.