തിരുവനന്തപുരം: ട്രെയിനപകടത്തില്‍ ഷൊര്‍ണൂരില്‍ മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം.
തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും.
Discussion about this post