തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി 14കാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയ്ക്ക് 70 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനിലെ മേടയില്‍ വീട്ടില്‍ അല്‍ അമീനെയാണ് (36) പെരിന്തല്‍മണ്ണ പോക്സോ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. സൂരജ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണം. വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020ലാണ് സംഭവം.
വണ്ടൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുനില്‍ പുളിക്കല്‍, ഗോപകുമാര്‍, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന് ലെയ്സണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Discussion about this post