പത്തനംതിട്ട: തിരുവനന്തപുരത്ത് നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സിന്റെ എന്‍ജിന്‍ ഭാഗത്ത് തീ പടര്‍ന്നു. ടൂറിസ്റ്റ് ബസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു.ഗുജറാത്ത് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. 30 പേരോളം ബസില്‍ ഉണ്ടായിരുന്നു.
മഹര്‍ഷിക്കാവ് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ആളുകള്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടന്‍ നാട്ടുകാര്‍ വിവരം അടൂര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു.
അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം വശത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ എല്ലാം മുന്‍വശത്തെ വാതില്‍ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കില്‍ വാഹനത്തിലെ ഇലക്ട്രിക് കേബിളുകള്‍ കത്തി സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതെ മുന്‍ വശത്തെ വാതില്‍ തുറക്കാന്‍ കഴിയാതെ യാത്രക്കാര്‍ ബസ്സിനുള്ളില്‍ കുടുങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു.
അത്യാഹിതം ഒഴിവായത് ഡ്രൈവര്‍ ആകാശിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ വണ്ടിക്കുള്ളില്‍ നിറയെ പുക നിറഞ്ഞ് ശ്വസിക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആയിരുന്നു. ഉടന്‍ ബസിന്റെ റൂഫ് ടോപ്പ് ഉയര്‍ത്തി പുക പുറത്തേക്ക് തുറന്ന് വിട്ടു. ഡ്രൈവര്‍ ക്യാബിനുള്ളില്‍ കയറി തീ, വെള്ളം പമ്പ് ചെയ്ത് പൂര്‍ണ്ണമായും അണച്ചു.
കനത്ത ചൂടില്‍ എന്‍ജിന്‍ ഓയില്‍ ടാങ്കിന്റെ അടപ്പ് തെറിച്ച് എന്‍ജിന്‍ ഓയില്‍ പൂര്‍ണ്ണമായും കത്തിയിരുന്നു. എന്‍ജിന്റെ ഭാഗത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.