വര്‍ക്കലയില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു, ഒരാളെ രക്ഷിച്ചു, ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാര്‍ത്ഥികള്‍ ആണ് തിരയില്‍ പെട്ടത്.

വിദ്യാര്‍ത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരയില്‍പെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഐ ടി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് വര്‍ക്കല ആലിയിറക്കം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയത്.

Exit mobile version