ഒരാള്‍ക്ക് ഇരിക്കാവുന്ന ചെറിയ വള്ളമായിരുന്നു, രണ്ടുംകല്‍പ്പിച്ച് രണ്ടാളും വള്ളത്തില്‍ കയറി; കുടുകുടെ ചിരിപ്പിച്ച വിവാഹ വീഡിയോയെ കുറിച്ച് നവദമ്പതികള്‍

കഴിഞ്ഞ ദിവസം സൈബര്‍ലോകത്തെ ഏറെ ചിരിപ്പിച്ച ഒരു വീഡിയോയായിരുന്നു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടിനിടെ വെള്ളത്തില്‍ വീണ ദമ്പതികള്‍. ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസുമായിരുന്നു കഥാനായകനും നായികയും.

വെള്ളത്തില്‍ വീണതിന്റെ വീഡിയോ ഇരുവരും കണ്ടിട്ടില്ലായിരുന്നു, സൈബര്‍ലോകത്ത് വൈറലായി ചിരിപടര്‍ത്തിയതൊന്നും അവരറിഞ്ഞിരുന്നില്ല. ജനുവരി അഞ്ചിന് വിവാഹം കഴിഞ്ഞ് ഇരുവരും ഡല്‍ഹി-ജയ്പൂര്‍ ഹണിമൂണ്‍ യാത്രയിലായിരുന്നു. വീഡിയോ വൈറലായതോടെ പ്രിയയും വീട്ടുകാരും എല്ലാം ആകെ എക്‌സൈറ്റഡ് ആണ്, ഡെന്നി പറഞ്ഞു.

”താജ്മഹലിന് മുന്നിലിരിക്കുമ്പോഴാണ് ക്യാമറമാന്‍ ജിബിന്‍ വിളിച്ച് വീഡിയോ അപ്ലോഡ് ചെയ്യട്ടെ എന്ന് ചോദിച്ചിരുന്നുയായിരുന്നു, കഥാനായകന്‍ ഡെന്നി പറയുന്നു.
എല്ലാവര്‍ക്കും മറുപടി കൊടുത്ത് സമയം പോയതറിഞ്ഞില്ല. വൈകീട്ട് നാല് മണിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നായിരുന്നു ഫ്‌ലൈറ്റ്. എത്തിയപ്പോള്‍ അഞ്ച് മണി. അങ്ങനെ ഫ്‌ലൈറ്റ് മിസ്സ് ആയി”-ഡെന്നി പറയുന്നു.

ഭാര്യ പ്രിയ അമേരിക്കന്‍ പൗരയാണ്, ഞാന്‍ കുട്ടനാട്ടുകാരനും. ഇവിടെ വന്ന് വള്ളത്തില്‍ കയറണം, ഫോട്ടോ എടുക്കണം എന്നൊക്കെ പറയുമായിരുന്നു. ജിബിന്‍ ലൊക്കേഷന്‍ ആയി നിശ്ചയിച്ചതും കുട്ടനാട് തന്നെ.

ഒരാള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ചെറിയ വള്ളമായിരുന്നു അത്. അങ്ങനെ രണ്ടുംകല്‍പ്പിച്ച് രണ്ടാളും വള്ളത്തില്‍ കയറി. മറിയില്ലെന്ന വിശ്വാസത്തിലാണ് പേടിയുണ്ടായിട്ടും അവള്‍ കയറിയത്. ചെറിയ വള്ളമായതുകൊണ്ട് കരയ്ക്കടുത്ത് തന്നെയായിരുന്നു.

കര ഫ്രെയിമില്‍ വരുന്നെന്ന് പറഞ്ഞ് ജിബിനാണ് കുറച്ച് ദൂരേക്ക് പോകാന്‍ പറഞ്ഞത്. ആമ്പലൊക്കെ പിടിച്ച് കയ്യുയര്‍ത്തി പോസ് ചെയ്തതോടെയാണ് ബാലന്‍സ് പോയത്.

ജനുവരി അഞ്ചിനായിരുന്നു ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും വിവാഹം. അമേരിക്കയില്‍ നഴ്‌സ് ആണ് പ്രിയ. കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനിയറിങ് കോളജില്‍ അധ്യാപകനാണ് ഡെന്നി.ആ വിഡിയോ:

Exit mobile version