കൊല്ലം: നല്ലിലയില്‍ യുവതിയെ തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. കൊല്ലം പുന്നൂര് കളയ്ക്കല്‍ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കില്‍ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയില്‍ കരുതിയെ പെട്രോള്‍ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കണ്ണനല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങി.