അമ്മ വഴക്കു പറഞ്ഞതിന് വീടുവിട്ടിറങ്ങി, കുട്ടിയെ കണ്ടെത്തിയത് ബംഗളൂരുവില്‍ നിന്ന്

ആലപ്പുഴ: കായംകുളത്ത് നിന്ന് വീട്ടുകാര്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ വീട്ടില്‍ നിന്നും പിണങ്ങി പോയ 15 കാരനെ കണ്ടെത്തി. ബാംഗ്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടത്തെിയത്. കുട്ടിയെ ഇന്നു രാവിലെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോള്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version