ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ആലാ വേണാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം കണ്ടുകിട്ടി. നേരത്തെ ക്ഷേത്രത്തില്‍ നടത്തിയ പ്രശ്ന വിധിയില്‍ ക്ഷേത്രത്തില്‍ സര്‍പ്പസാന്നിദ്ധ്യം കാണുകയും ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രകാവില്‍ നാഗരാജാവിന്റെ വിഗ്രഹം ഉണ്ടെന്ന് പ്രവചിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കാടുകളുടെ അവകാശികളായ വേടന്മാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് കാവ് തെളിക്കുകയും ചെയ്തു. ഇതോടൊപ്പം അഞ്ച് മീറ്റര്‍ ആഴത്തില്‍ മണ്ണ് ഇളക്കി മാറ്റി നടത്തിയ പരിശോധനയിലാണ് നാഗരാജ വിഗ്രഹം കണ്ടെത്തിയത്.
Discussion about this post