കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെ, പാര്‍ട്ടിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

bjp|bignewslive

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മുന്‍ ഓഫീസ് സെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് തിരൂര്‍ സതീഷ് പറഞ്ഞു.

ധര്‍മ്മരാജന്‍ എന്നൊരു വ്യക്തി പണം ചാക്കില്‍ കെട്ടിയാണ് കൊണ്ട് വന്നത്. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നതെന്നും ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തത് താന്‍ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

ചാക്കിലുണ്ടായിരുന്നത് പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. മെറ്റിരീയല്‍സ് എന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും ാക്കുകള്‍ കയറ്റാനും മറ്റും താനാണ് സഹായിച്ചതെന്നും ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.

ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണ് ചാക്കില്‍ പണം വെച്ചിരുന്നത്. അതിന് കാവലിരിക്കലായിരുന്നു തന്റെ പ്രധാന പണിയെന്നും പേടി തോന്നിയിരുന്നുവെന്നും അന്ന് ജില്ല ഓഫീസ് സെക്രട്ടറിയായിരുന്നതിനാല്‍ പൊലീസിന് ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

Exit mobile version