മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവതിയുടെ ജീവന് രക്ഷകരായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്. മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് യുവതി പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയത്. പിന്നാലെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് യുവതി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ നിന്നാണ് യുവതി ചാടിയിറങ്ങിയത്. സ്റ്റേഷനില്‍ വണ്ടി നിര്‍ത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിച്ച യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
സംഭവം കണ്ടതോടെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയായിരുന്നു. അതിസാഹസികമായി യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ ഹെഡ്കോണ്‍സ്റ്റബ്ളും പ്ലാറ്റ്ഫോമിലേക്ക് വീണു.
Discussion about this post