കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ നിഹാലിനെതിരെ ആണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.

അപകടത്തില്‍ ബസ് യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. പൂക്കാട്ടുപടിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുല്‍ത്താന്‍ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം.

Exit mobile version