ആലപ്പുഴ: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവ് പിടിയില്‍. തുമ്പോളി വാര്‍ഡില്‍ വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിനെയാണ് (35) ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 11ന് ആയിരുന്നു സംഭവം. വാക്കു തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തി കൊണ്ട് ടിന്റു ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യയുടെ ഒരു വിരല്‍ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതിന്‌ശേഷം ടിന്റു തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തുടര്‍ന്ന് തമിഴ് നാട് പോലീസിന്റെ സഹായത്തോടെ ഈറോഡിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് ടിന്റുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.