കോഴിക്കോട്: പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി മരിച്ചു. കോഴിക്കോടാണ് സംഭവം. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന് മുഹമ്മദ് ഉവൈസ് ആണ് മരിച്ചത്.
വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഉവൈസ്. കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
കണയങ്കോട് പാലത്തില്‍നിന്നാണ് ഉവൈസ് പുഴയിലേക്ക് ചാടിയത്. കൊയിലാണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവാവിന്റെ പേഴ്സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു.
അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post