തൃശൂർ: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തൃശൂർ ജില്ലയിലെ തലോരിലാണ് സംഭവം. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ശേഷം ജോജു വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.
അതേസമയം, എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Discussion about this post